പി.ടി. കുര്യാക്കോസ് സ്മാരക വ്യാഖ്യാനം 23ന്


കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി 2010ല്‍ തുടക്കംകുറിച്ച പി.ടി. കുര്യാക്കോസ് സ്മാരക അന്താരാഷ്ട്ര വ്യാഖ്യാനം 23ന് രാവിലെ 10ന് പാവറട്ടിയിലെ കുര്യാക്കോസ് മാസ്റ്റര്‍ സ്മൃതിഭവനില്‍ നടക്കും. കാലടി യൂണിവേഴ്‌സിറ്റി വിസിറ്റിങ് പ്രൊഫസര്‍ പി.വി. രാമന്‍കുട്ടി സ്മാരകപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വ്യോമാതീതാനന്ദ, തൃശ്ശൂര്‍ ആര്‍ച്ച് ഡയാസിസ് വികാരി ജനറല്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുവായൂര്‍ കാമ്പസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം.എ. ബാബു അധ്യക്ഷനാകും.






Photos of

കുര്യാക്കോസ് മാസ്റ്റര്‍ സ്മൃതിഭവന്‍ 

പാവറട്ടി 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment