പാവറട്ടി എട്ടാമിട തിരുനാള്‍ ആഘോഷിച്ചു

വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ അയ്യങ്കാന വചനസന്ദേശം നല്‍കി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍, സഹവികാരിമാരായ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ജോയ് കരിപ്പായി എന്നിവര്‍ മറ്റുതിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികരായിരുന്നു.

ഉച്ചയോടെ നടന്ന ഭണ്ഡാരം തുറക്കല്‍ ചടങ്ങിന് ട്രസ്റ്റിമാര്‍ നേതൃത്വം നല്‍കി.

വിവിധ സംഘടകളുടെയും വിവിധ കുടുംബങ്ങളില്‍നിന്നുമുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ വള, ലില്ലിപ്പൂവ് എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും ഉണ്ടായിരുന്നു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment